BCCI announces Rs 5 crore bonus for triumphant Indian team
ഗാബ്ബയിലെ ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന് 5 കോടി രൂപ ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം 18 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റിനാണ് ഇന്ത്യ വീരോചിതമായി ജയിച്ചത്. ഇതോടെ 2-1 എന്ന നിലയില്‍ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.